എല്‍.ജെ.ഡിയില്‍ വീണ്ടും പൊട്ടിത്തെറി: ഷെയ്ക് പി ഹാരിസ് രാജിവച്ചു

Web Desk
1 Min Read

കോഴിക്കോട്: എല്‍.ജെ.ഡിയില്‍ വീണ്ടും പൊട്ടിത്തെറി. സമവായ നീക്കം പാളി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക് പി ഹാരിസ് സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവെച്ചു. രാജി ക്കത്ത് സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാറിന് സമര്‍പ്പിച്ചതായി ഹാരിസ് അറിയിച്ചു. എല്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി അങ്കത്തില്‍ അജയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി രാജേഷ് പ്രേം എന്നിവരും രാജി സമര്‍പ്പിച്ചു. എല്‍.ജെ.ഡി സംസ്ഥാന നേതൃത്വത്തില്‍ പൂര്‍ണമായ നേതൃമാറ്റം വേണമെന്ന ആവശ്യം ചര്‍ച്ച ചെയ്യുവാനോ പരിഹരിക്കുവാനോ ശ്രമിച്ചില്ലെന്നും പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളില്‍ നല്‍കിയിരുന്ന ചുമതലകളില്‍ ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്തുകയും തന്നിഷ്ടക്കാരെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹികളായും നോമിനേറ്റ് ചെയ്യുകയും ചെയ്തതായും ഷെയ്ക്ക് പി ഹാരിസ് രാജിക്കത്തില്‍ ആരോപിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനോ കഴിയാത്ത അവസ്ഥയില്‍ പാര്‍ട്ടി ദുര്‍ബലമായതായും ഷെയ്ക് പി ഹാരിസ് ആരോപിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!