ഖത്തറിലെ ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
1 Min Read

ദോഹ: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന ചേന്ദമംഗലൂര്‍ സ്വദേശി ഒ അബ്ദുല്‍ അസീസ് (71) നാട്ടില്‍ നിര്യാതനായി. ഖത്തര്‍ കസ്റ്റംസില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്നു. മാധ്യമം എഡിറ്റര്‍ ഒ അബ്ദുറഹ്മാന്റേയും ഒ അബ്ദുല്ലയുടേയും ജ്യേഷ്ഠന്‍ പരേതനായ ഒ മുഹമ്മദിന്റെ മകനാണ്.

city exchange

ഒതയമംഗലം ജുമുഅത്ത് പള്ളി കമ്മിറ്റി മുന്‍ സെക്രട്ടറി, വെല്‍ഫെയര്‍ പാര്‍ട്ടി മുക്കം മുന്‍സിപ്പാലിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, തിരുവനമ്പാടി നിയോജക മണ്ഡലം ട്രഷറര്‍, ഖത്തര്‍ ഇസ്‌ലാഹിയ അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം, ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയ അസോസിയേഷന്‍ അംഗം, അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: നൂര്‍ജഹാന്‍ പൂളക്കണ്ടി. മക്കള്‍: നാദിയ (അധ്യാപിക, ചേന്ദമംഗലൂര്‍ ഹൈസ്‌കൂള്‍), നസീഹ, നബീഹ്(ഖത്തര്‍), നദീം (ദുബൈ), നജീം (മലേഷ്യ). മരുമക്കള്‍: നിയാസ് മുക്കം (ദുബൈ), ആബിദ് വൈത്തിരി (വില്ലേജ് ഓഫിസര്‍ പിണങ്ങോട്), നീദു അസീസ് (മാവൂര്‍), സിംറ മറിയം (പൂനൂര്‍), ഹെന്ന മഹ്ബൂബ് (അരീക്കോട്).

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!