എ എസ് എ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മദീന എഫ് സിക്ക് മിന്നും ജയം

Web Desk
1 Min Read

അങ്കമാലി: സ്‌പോര്‍ട്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ മദീന എഫ് സി ചെറുപ്ലശ്ശേരിയും ലക്കി സ്റ്റാര്‍ ആലുവയും തമ്മില്‍ ഏറ്റുമുട്ടി. മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മദീന എഫ് സി ചെറുപ്ലശ്ശേരി വിജയം സ്വന്തമാക്കി.

city exchange

ടൂര്‍ണമെന്റിനു മുന്നോടിയായി നടന്ന തദ്ദേശീയ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിനെ പരാജയപ്പെടുത്തി. റോജി എം ജോണ്‍ എം എല്‍ എ, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാര്‍, എളവൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് പി വി ജോസ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. മുന്‍ എം എല്‍ എ പി ജെ ജോയ്, ഡേവിസ് പാത്താടന്‍, ബേബി സാനി, ഷൈജോ പറമ്പി, പി ജെ ബാബു, ലാല്‍ പൈനാടത്ത്, എം പി വില്‍സണ്‍, ജോര്‍ജ്ജ് സ്റ്റീഫന്‍, കെ കെ ജോഷി, നിക്‌സന്‍ മാവേലി, ഫ്രാന്‍സിസ് ജെ പൈനാടത്ത് എന്നിവര്‍ സാന്നിധ്യമറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!