ഞാനും മലാല നാളെയ്ക്കായി എന്റെ ഒരു കയ്യൊപ്പ്

Web Desk
1 Min Read

കുന്നുംപുറം: ലോക പ്രശസ്തയായ സാമൂഹിക പ്രവര്‍ത്തക മലാലയുടെ ജന്മദിനത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ‘ഞാനും മലാല നാളെയ്ക്കായി എന്റെ ഒരു കയ്യൊപ്പ്’ പരിപാടി സംഘടിപ്പിച്ചു. വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി സംഘടിപ്പിച്ച പരിപാടി പ്രധാനാധ്യാപിക ക്യാന്‍വാസില്‍ കയ്യൊപ്പ് ചേര്‍ത്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു.

city exchange

ധീരതയുടെയും സമാധനത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് മലാലയെന്നും പ്രതിസന്ധികളെ തരണം ചെയ്ത് പഠന രംഗത്ത് മുന്നേറുന്ന ഓരോ വിദ്യാര്‍ഥിക്കും മലാല പ്രചോദനമാണെന്നും കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ട് ബിന്ദു ടീച്ചര്‍ പറഞ്ഞു. അധ്യാപികമാരായ എലിസബത്ത് കെ എസ്, സുജ ബി മേനോന്‍, ജീന്‍ ഗണപതി, നിനു സേവ്യര്‍, സ്‌കൂള്‍ കൗണ്‍സിലര്‍ അഖില എം എസ് എന്നിവര്‍ സംസാരിച്ചു.

അഭിനന്ദന പി എ, വൈഷ്ണ കെ എന്‍, അബിയ സാമുവല്‍, ആര്യ ശങ്കര്‍, വിഷ്‌ണേശ്വരി, ഫാത്തിമ നഹ്‌ല, അമിത അഭിലാഷ്, നിവേദിത ലാലു എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!