മലയാളം മിഷന്‍ ഖത്തര്‍ സംസ്‌കൃതി ചാപ്റ്റര്‍ ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: മലയാളം മിഷന്‍ ഖത്തര്‍ സംസ്‌കൃതി ചാപ്റ്റര്‍ ദേശീയ ശാസ്ത്രദിന ആഘോഷം നടത്തി. ബര്‍വ കോമേഴ്സിയല്‍ അവന്യു വൈബ്രന്റ് ഹാളില്‍ നടന്ന പരിപാടിയില്‍ 150 മലയാളം മിഷന്‍ പഠിതാക്കാളായ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.

city exchange

കോഴിക്കോട് യെന്‍ ഐ ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ഗവേഷകന്‍ അനൂപ് എം വി ക്ലാസ്സ് നയിച്ചു. ഇന്ത്യയിലെ ശാസ്ത്ര സംസ്‌കാരം രൂപപ്പെടുത്തിയ പ്രശസ്ത ശാസ്ത്രജ്ഞരെ കുറിച്ച് കുട്ടികള്‍ അവതരണം നടത്തി.

ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ ക്വിസ് മത്സരത്തില്‍ സമ്മാനര്‍ഹരായവര്‍ക്ക് സംസ്‌കൃതി സെക്രട്ടറി ഷംസീര്‍ അരിക്കുളം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. പ്രതിഭ രതീഷ് ശാസ്ത്രദിന സന്ദേശം നല്‍കി.
ചാപ്റ്റര്‍ സെക്രട്ടറി ബിജു പി മംഗലം നിയന്ത്രിച്ച പരിപാടിക്ക് കോര്‍ഡിനേറ്റര്‍ സന്തോഷ് ഒ കെ, ടെക്‌നിക്കല്‍ ടീം കണ്‍വീനര്‍ ശിവദാസ് ഏലംകുളം, ഷാനവാസ് ഇലച്ചോല എന്നിവര്‍ക്ക് ഒപ്പം സെന്റര്‍ കോര്‍ഡിനേറ്റര്‍മാരും നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!