വിവാഹ വാഗ്ദാനം നല്‍കി ഭിന്നശേഷിക്കാരിയില്‍ നിന്നും സ്വര്‍ണവും പണവും അപഹരിച്ചയാള്‍ അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി സ്വര്‍ണവും പണവും അപഹരിച്ച പ്രതി അറസ്റ്റില്‍. തലശ്ശേരി എസ് എ വീട് മുഹമ്മദ് റിസ്വാന്‍ (26) ആണ് അറസ്റ്റിലായത്.

city exchange

ഏലൂര്‍ സ്വദേശിനിയായ ഭിന്നശേഷിക്കാരി പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് സൗഹൃദത്തില്‍ ആയതിനുശേഷം സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞു പല തവണകളായി നാലു പവന്‍ സ്വര്‍ണവും പണവും കൈപ്പറ്റുകയായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറുകയും ചെയ്തു.

ഏലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ ബാലന്റെ നേതൃത്വത്തില്‍ എസ് ഐമാരായ അമല്‍, ഷെജില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിജോ, ബിജു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!