മര്‍കസിന്റെ ലക്ഷ്യം സമൂഹ പുരോഗതിയെന്ന് കാന്തപുരം

Web Desk
1 Min Read
Kanthapuram A. P. Aboobacker Musliyar. (File Photo: IANS)

ദുബൈ: സമൂഹത്തിന്റെ നാനോന്മുഖ പുരോഗതിയും നന്മയും ലക്ഷ്യമാക്കിയാണ് മര്‍കസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തികുന്നതെന്ന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മര്‍കസ് യു എ ഇ ചാപ്റ്റര്‍ വെര്‍ച്വല്‍ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ കൂടുതല്‍ സഹായമര്‍ഹിക്കുന്ന അനാഥരും ദരിദ്രരും വിധവകളുമായ വലിയൊരു വിഭാഗം മര്‍കസിന്റെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. അവര്‍ക്ക് കൂടുതല്‍ കരുതലാവാന്‍ സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിസ്ഥാന വിഭാഗത്തിന്റെ ഉന്നതിക്കായുള്ള വിദ്യാഭ്യാസ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് മര്‍കസ് വിഭാവനം ചെയ്യുന്നത്. ആത്മാര്‍ഥതയും വിശുദ്ധിയും കൈമുതലാക്കിയാവണം സാമൂഹിക ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളെന്നും കാന്തപുരം ഉദ്ബോധിപ്പിച്ചു.
എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ തങ്ങള്‍, മുസ്തഫ ദാരിമി കാടങ്കോട്, അലിക്കുഞ്ഞി മുസ്ലിയാര്‍ അലിഫ്, മര്‍സൂഖ് സഅദി, ഉബൈദുല്ല സഖാഫി, നിസാര്‍ സഖാഫി ഒമാന്‍, സി എം എ കബീര്‍ മാസ്റ്റര്‍, മമ്പാട് അസീസ് സഖാഫി, ഉസ്മാന്‍ സഖാഫി തിരുവത്ര, ശരീഫ് കാരശ്ശേരി, ഹമീദ് ഈശരമംഗലം, അബ്ദുല്‍ ബസ്വീര്‍ സഖാഫി, റഷീദ് ഹാജി, നൗഫല്‍ കരുവഞ്ചാല്‍, അബ്ദുല്‍ ഗഫൂര്‍ എം സി എന്നിവര്‍ പ്രസംഗിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!