
എ വി ഫര്‍ദിസ്

കോഴിക്കോട്:സമൂഹത്തിലും ജനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ളിടത്തെ മാധ്യമ സ്വാതന്ത്ര്യവുമുണ്ടാകുകയുള്ളൂവെന്ന് നിയമസഭാ സ്പീക്കര്‍
എം.ബി രാജേഷ് പറഞ്ഞു.എന്‍. രാജേഷ് സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച
രാജേഷ് അനുസ്മരണ ദിനത്തില്‍ മാധ്യമം, സാമൂഹികമാധ്യമം അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍മുഖ്യ പ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം.

നവ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ സ്ഥിതിയും ഇതുപോലെ തന്നെയാണ്. മാധ്യമങ്ങള്‍ക്ക് മാത്രമായി പ്രത്യേകമായ സ്വാതന്ത്ര്യമില്ല. ഇതുകൊണ്ടു തന്നെയാണ് ജനങ്ങളുടെ അസ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കും വിനയായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
അച്ചടി മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്നത്ര പോലും ദീര്‍ഘകാലം പ്രാപ്തി
യോടെ നിലനില്ക്കുവാന്‍ ടെലിവിഷന്‍ അടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഓരോ വ്യക്തിയും മാധ്യമ പ്രവര്‍ത്തകനായി മാറുന്ന നിലക്കുള്ള മാറ്റമാണ് നവ മാധ്യമങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കിയത്.
സത്യത്തെക്കാള്‍ വേഗത്തില്‍ അസത്യം പ്രചരിപ്പിക്കപ്പെടുന്ന കാലമാണ് നവമാധ്യമ കാലം.അവാസ്തവം ഒരു രാഷ്ട്രീയ പ്രചാരണാ യുധമായി മാറുന്ന പോസ്റ്റ് ട്യൂത്ത്കാലമാണ് ഇന്ന്. സംഘടിതമായി ആസൂത്രീതമായി അവാസ്തവങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതില്‍ ഇന്ന് സാമ്പ്രദായിക മാധ്യമങ്ങളും നവമാധ്യമങ്ങളുമെല്ലാമുണ്ട്. പണ്ട് അച്ചടിച്ചതില്‍ അസത്യമുണ്ടാകില്ലെന്നായിരുന്നു എന്നാല്‍ പിന്നീട് കാഴ്ചയില്‍ കള്ളമുണ്ടാകില്ലെന്നായിരുന്നു. എന്നാല്‍ എഡിറ്റിംഗ് എന്നത് അതും തെറ്റാണെന്ന് നമ്മെ തിരിച്ചറിയപ്പിക്കുകയാണ്.വ്യാജവാര്‍ത്തയുടെയും പെയ്ഡ് ന്യൂസിന്റെയും കാലമാണിന്ന്. ഭരണകൂടത്തിന്റെ മൂലധന താല്പര്യങ്ങളില്‍ ആണ്ടുകിടക്കുന്നവയായി ഇന്ന് വാര്‍ത്താ മാധ്യമങ്ങള്‍ മാറുകയാണ്. വാര്‍ത്താ ഒരു വില്പന ചരക്കാക്കി മാറ്റുകയാണിന്ന്. യുദ്ധമെന്ന മഹാദുരന്തത്തെ തൃശൂര്‍ പൂരം പോലെ ഒരു കാഴ്ച പുരമാക്കി വില്ക്കുകയായിരുന്നു. ഇതാണ് പിന്നീട് ദുരന്തത്തെ മാനുഷികതയില്ലാതെ കാണുവാനുള്ള ഒരു അവസ്ഥയിലെത്തിച്ചത്. ദുരന്തത്തെയും ഹിംസയെയുമെല്ലാം ഇങ്ങനെ സാധാരണ കാഴ്ചയാക്കി മാറ്റുകയാണ്.താലിബാന്‍ ഭീകരതയെക്കുറിച്ച് വാതോരാതെ പറയുന്ന മാധ്യമങ്ങള്‍ , എന്തുകൊണ്ടാണ് ഇവരെയടക്കം സൃഷ്ടിച്ച അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുത്ത ഭരണകൂടത്തെ ഇല്ലാതാക്കിയ ഭീകരതയെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നത് എന്ന് നാമാരും ചിന്തിക്കുന്നില്ല.
ഇന്ത്യയിലെ നിഷ് പക്ഷ മാധ്യമ പ്രവര്‍ത്തനം അവസാനിച്ചുവെന്നതിന്റെ ഉദാഹരണമായിരുന്നു രാമജന്മഭൂമി ശിലാന്യാസം നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും റിപ്പോര്‍ട്ട് ചെയ്തത്.അഫ്ഗാനിസ്ഥാനിലേതു പോലെ മ്യൂട്ടേഷന്‍ സംഭവിച്ച വൈറസുകള്‍ ഇന്ത്യയിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഈകമ്മ്യൂണല്‍ പ്രൊപ്പഗാണ്ടയുടെ കാലത്ത്
വ്യാപകതിരുത്തലുകള്‍ വരുത്തുവാന്‍ ആര്‍ജ്ജവമുള്ള സത്യബോധമുള്ള പത്രാധിപന്മാര്‍ ഇല്ലാതായി മാറുന്നുവെന്നതാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വര്‍ത്തമാന കാലത്ത് തിരുത്ത് ചെറുകഥയില്‍ എന്‍ എസ് മാധവന്‍ അവതരിപ്പിച്ചതു പോലുള്ള ആര്‍ജവമുള്ള പത്രാധിപന്മാര്‍ ഇല്ലാതാകുന്നുവെന്നതാണ് മാധ്യമ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്.ഇന്ത്യയുടെ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിഒരു കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ നഷ്ടപ്പെട്ടു പോയ ആര്‍ജവം തിരിച്ചെടുക്കണമെന്നതാണ് പൊതു സമൂഹത്തിന് മാധ്യമ ലോകത്തിന് മുന്നില്‍ വെക്കാനുള്ളതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.ചടങ്ങില്‍ എം. ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു.എന്‍ പി രാജേന്ദ്രന്‍ , കമാല്‍ വരദൂര്‍, ഫാദര്‍ ജോണി കാഞ്ഞിരത്തിങ്ങല്‍, പി.ജെ ജോഷ്യാ എന്നിവര്‍ പ്രസംഗിച്ചു.

