എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

ദോഹ: എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം വെര്‍ച്വലായി നടന്നു. സൈമ പുരസ്‌ക്കാര ജേതാവും പിന്നണി ഗായികയും എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥിനിയുമായ നിത്യ മാമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ തങ്ങളുടെ ആഗ്രഹം വളര്‍ത്തുകയും ലക്ഷ്യം നിശ്ചയിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ മികച്ച സാധ്യതകളാണ് സ്‌കൂള്‍ നല്കുന്നതെന്നും അവര്‍ വിശദീകരിച്ചു.

city exchange

സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിനി ആര്‍ ജെ അഷ്ടമി പ്രത്യേക അതിഥിയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍, മീനാക്ഷി ഗണേഷ്, ആഖിബ് ഷിനാന്‍ അബ്ദുല്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!