മോഹന്‍ലാലിന് ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം സ്‌നേഹാദരവ് നല്‍കി

Web Desk
1 Min Read

ദോഹ: ഇന്ത്യയിലെ പരമോന്നത സിനിമാ പുരസ്‌ക്കാരമായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച പത്മഭൂഷണ്‍ ലഫ്റ്റനന്റ് കേണല്‍ ഡോ. മോഹന്‍ലാലിന് ഖത്തറിലെ ഇന്ത്യന്‍ മധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ എം എഫ്) സ്‌നേഹാദരം നല്‍കി.

city exchange

ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ‘ഹൃദയപൂര്‍വ്വം മോഹന്‍ലാല്‍’ സ്റ്റേജ് ഷോയില്‍ നടന്ന ചടങ്ങില്‍ ഐ എം എഫ് പ്രസിഡന്റ് ഒ കെ പരുമല, വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, ട്രഷറര്‍ ആര്‍ ജെ രതീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അഹമ്മദ് കുട്ടി അറളയില്‍, ആര്‍ ജെ നിസ്സ, അബ്ബാസ്, മുഷ്താഖ് എന്നിവര്‍ ചേര്‍ന്ന് ഐ എം എഫിന്റെ സ്‌നേഹോപഹാരം മോഹന്‍ലാലിന് കൈമാറി.

സംഘാടകരായ ജോണ്‍ തോമസ്, മിബു ജോസ്, മഞ്ജു മനോജ് എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!