ഷാര്‍ജയിലെ വിവാഹ വേദിയില്‍ മമ്മൂട്ടിയും മോഹന്‍ലാലും

Web Desk
1 Min Read

ഷാര്‍ജ: എം എ യൂസഫലിയുടെ സഹോദരന്‍ എം എ അഷ്‌റഫ് അലിയുടെ മകന്റെ വിവാഹ വേദിയില്‍ മമ്മൂട്ടിയും മോഹന്‍ലാലും. ഷാര്‍ജ അല്‍ ജവഹര്‍ റിസപ്ഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്.
എം എ യൂസഫലിയും അഷറഫലിയും ഇരുവരേയും സ്വീകരിച്ചു. അഷ്‌റഫ് അലിയുടേയും സീനയുടേയും മകന്‍ ഫഹാസും ടി എസ് യഹ്യയുടേയും സാഹിറയുടേയും മകള്‍ സിയയും തമ്മിലുള്ള വിവാഹമാണ് നടന്നത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ക്ഷണിക്കപ്പെട്ട നിശ്ചിത എണ്ണം അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
യു എ ഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനാണ് മമ്മൂട്ടിയും മോഹന്‍ലാലും ദുബൈയിലെത്തിയത്. അബൂദാബിയില്‍ തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങും. വിസ നടപടികള്‍ക്കായുള്ള മെഡിക്കല്‍ പരിശോധന ഇരുവരും പൂര്‍ത്തിയാക്കി.
മലയാള സിനിമയില്‍ ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും.

city exchange

Share This Article
Leave a Comment
error: Content is protected !!