സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ഒഴിവുള്ളത് 62,000ലേറെ സീറ്റുകള്‍

Web Desk
1 Min Read

ദോഹ: സ്വകാര്യ വിദ്യാലയങ്ങളിലും കിന്റര്‍ഗാര്‍ട്ടനുകൡലുമായി 62,000ലേറെ സീറ്റുകള്‍ ഒഴിവുള്ളതായി വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‌കൂള്‍സ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അടുത്ത അധ്യയന വര്‍ഷത്തോടെ കൂടുതല്‍ സ്‌കൂളുകള്‍ പുതുതായി ആരംഭിക്കാനുമുണ്ട്.

city exchange

2022- 2023 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 13 വ്യാഴാഴ്ച വരെയാണ് ഖത്തറിലുള്ള പുതിയ വിദ്യാര്‍ഥികള്‍ സ്‌കൂള്‍, കിന്റര്‍ഗാര്‍ട്ടന്‍ പ്രവേശനത്തിന് റജിസ്റ്റര്‍ ചെയ്യേണ്ടത്. ഖത്തറിനു പുറത്തുള്ള വിദ്യാര്‍ഥികളുടെ റജിസ്‌ട്രേഷന്‍ തിയ്യതി 2023 ജനുവരി വരെ തുടരും.

വ്യത്യസ്തമായ 24 പാഠ്യപദ്ധതികളുള്ള 334 സ്വകാര്യ സ്‌കൂളുകളാണ് ഖത്തറിലുള്ളതെന്നും രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും അനുയോജ്യമായ വിദ്യാലയങ്ങള്‍ തെരഞ്ഞെടുക്കണമെന്നും പ്രൈവറ്റ് സ്‌കൂള്‍സ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഹമദ് മുഹമ്മദ് അല്‍ ഗാലി പറഞ്ഞു. നിരവധി സ്‌കൂളുകളും സീറ്റ് ഒഴിവുകളുമുള്ളതിനാല്‍ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്കായി തെരഞ്ഞെടുപ്പിന് കൂടുതല്‍ സാധ്യതകളുണ്ടെന്നും അദ്ദേഹം അറിയിച്ചു.

- Advertisement -
Ad image

പ്രദേശം, പാഠ്യപദ്ധതി, നിലവാരം, പേര് തുടങ്ങി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ കണ്ടെത്താന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണെന്നും അല്‍ ഗാലി പറഞ്ഞു. വെബ്‌സൈറ്റില്‍ നിന്നും സ്‌കൂളിനെ കുറിച്ചുള്ള വിവരങ്ങള്‍, ട്യൂഷന്‍ ഫീസ്, മറ്റുവിവരങ്ങള്‍ എന്നിവ ലഭ്യമാകുന്നത് രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും അനുയോജ്യമായ വിദ്യാലയം തെരഞ്ഞെടുക്കാനുള്ള തീരുമാനത്തെ സഹായിക്കും. https://www.edu.gov.qa/ar/Pages/PrivateSchoolSearch.aspx എന്ന വെബ്‌സൈറ്റ് ലിങ്കില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാകും. ഇന്ത്യന്‍ പാഠ്യപദ്ധതിയില്‍ 2787 സീറ്റുകളാണ് ഒഴിവുള്ളത്.

Share This Article
Leave a Comment
error: Content is protected !!