

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ജി ദേവരാജന്റെ ഓര്‍മ ദിനത്തോടനുബന്ധിച്ച് ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണ നയിക്കുന്ന സംഗീത സന്ധ്യ ‘ദേവരാഗ സംഗീതം’ 15ന് വെള്ളിയാഴ്ച വൈകിട്ട് ആറിന് തൈക്കാട് ഭാരത് ഭവന്‍ മണ്ണരങ്ങില്‍ നടക്കും.

ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂര്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രേംനസീര്‍ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അധ്യക്ഷനായിരിക്കും.

ചലച്ചിത്ര താരം ദീപാ സുരേന്ദ്രന്‍ സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്യും. റഹിം പനവൂര്‍, ഗോപന്‍ ശാസ്തമംഗലം എന്നിവര്‍ സംസാരിക്കും. ചന്ദ്രശേഖര്‍, ശങ്കര്‍, രാധിക എസ് നായര്‍, വിനയചന്ദ്രന്‍ നായര്‍, വിജു, യമുന ചേര്‍ത്തല, ഷൈലജ ചന്ദ്രന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.
