

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ സിയ ഉസ് സലാം രചിച്ച ഹിന്ദുത്വ ഇന്ത്യയിലെ മുസ്ലിം (ബീയിങ് മുസ്ലിം ഇന്‍ ഹിന്ദു ഇന്ത്യ- എ ക്രിട്ടിക്കല്‍ വ്യൂ) എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി കൊച്ചിയില്‍ പ്രകാശനം ചെയ്തു.

ഫാസിസത്തിനെതിരെയുള്ള സമരം രാഷ്ട്രീയത്തില്‍ എന്നതിനേക്കാള്‍ സാംസ്‌കാരികരംഗത്താണ് പ്രധാനമെന്ന് എം എ ബേബി പറഞ്ഞു. ഇംഗ്ലീഷില്‍ പുസ്തകം രചിച്ച സിയ ഉസ് സലാമിന്റെ വിമാനടിക്കറ്റ് ബുക്കിംഗിലുള്ള പേരിലെ അക്ഷരപ്പിശകു കാരണം ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ നിന്ന് അദ്ദേഹത്തിന് വിമാനയാത്ര അനുവാദിക്കവദിക്കാതിരുന്നത് ഈ പുസ്തകത്തിനെ പ്രസക്തമാക്കുന്ന ഞെട്ടിക്കുന്ന അനുഭവമാണെന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍ പറഞ്ഞു. തന്റെ ടിക്കറ്റിലും പേരില്‍ അക്ഷരപ്പിശകുണ്ടായിരുന്നു, തന്നെ യാത്ര ചെയ്യാന്‍ അനുവദിച്ചു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സി ബി വേണുഗോപാല്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത പുസ്തകം സമൂഹ് ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടി ഡി എം ഹാളില്‍ നടന്ന ചടങ്ങില്‍ ജി സി ഡി എ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിച്ചു. പ്രൊഫ. എം കെ സാനു, സി പി എം ജില്ലാ സെക്രട്ടറി എസ് സതീഷ്, സമൂഹ് പ്രസിഡന്റ് ജോബി ജോണ്‍, വൈസ് പ്രസിഡന്റ് ഡോ. ആര്‍ മിനിപ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് മതനിരപേക്ഷയ്ക്കുവേണ്ടി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ദി വയര്‍ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, കവിയും എഴുത്തുകാരനുമായ പി എന്‍ ഗോപീകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

