ഐ എഫ് എഫ് കെ മത്സര വിഭാഗത്തില്‍ നന്‍പകല്‍ നേരത്ത് മയക്കവും അറിയിപ്പും

Web Desk
1 Min Read

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ രണ്ട് മലയാള സിനിമകള്‍. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് എന്നിവയാണ് മലയാളത്തില്‍ നിന്നും മത്സരവിഭാഗത്തില്‍ ഇടംപിടിച്ചത്.

city exchange

മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ 12 സിനിമകളാണ് ഇടം നേടിയത്. സനല്‍കുമാര്‍ ശശിധരന്റെ വഴക്ക്, താമര്‍ കെ വിയുടെ ആയിരത്തൊന്ന് നുണകള്‍, അമല്‍ പ്രാസിയുടെ ബാക്കി വന്നവര്‍, കമല്‍ കെ എമ്മിന്റെ പട, പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍, അരവിന്ദ് എച്ചിന്റെ ഡ്രേറ്റ് ഡിപ്രഷന്‍, രാരിഷ് ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും, സിദ്ധാര്‍ഥ ശിവയുടെ ആണ്, സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നിവരുടെ ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും, പ്രിയനന്ദനന്‍ ടി ആറിന്റെ ധബാരി ക്യുരുവി, അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ്, ജിയോ ബേബി, ജിതിന്‍ ഐസക് തോമസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റ്, ഇന്ദു വി എസിന്റെ 19 1 എ എന്നിവയാണ് മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സംവിധായകന്‍ ആര്‍ ശരത്ത് ചെയര്‍മാനും ജീവ കെ ജെ, സംവിധായകരായ ഷെറി, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകള്‍ തെരഞ്ഞെടുത്തത്.

ഡിസംബര്‍ ഒന്‍പത് മുതല്‍ 16 വരെ എട്ട് ദിവസങ്ങളിലായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. രാജ്യാന്തര മല്‍സരവിഭാഗം, ലോക സിനിമ, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ ടുഡേ വിഭാഗങ്ങളിലായാണ് സംസ്ഥാന ചലച്ചിത്ര മേള നടക്കുക.

- Advertisement -
Ad image

രണ്ടു വര്‍ഷത്തിന് ശേഷമാണ് ഐ എഫ് എഫ് കെ ഡിസംബറില്‍ മേള നടത്തുന്നത്. കോവിഡിനെ തുടര്‍ന്ന് ഒരു മേള മാറ്റിവെക്കുകയും രണ്ടാമത്തേത് തിരുവനന്തപുരത്തിന് പുറമേ കൊച്ചി, തലശ്ശേരി എന്നിവിടങ്ങളിലായി സംഘടിപ്പിക്കുകയുമായിരുന്നു.

Share This Article
Leave a Comment
error: Content is protected !!