പൊതുശ്മശാനം: ബി ജെ പി നിവേദനം നല്‍കി

Web Desk
1 Min Read

ആലുവ: ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍ പൊതുശ്മശാനം വേണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.

city exchange

പട്ടികജാതി കോളനികളുള്‍പ്പെടെ നിരവധി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തിലെ ജനങ്ങള്‍ മൃതദേഹ സംസ്‌ക്കാരത്തിനായി അയല്‍പ്രദേശ ശ്മശാനങ്ങളെ ആശ്രയിക്കുന്നതുമൂലം സമയബന്ധിതമായി സംസ്‌കാരം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതു ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. ഇതിന് അറുതി വരുത്താന്‍ ചെങ്ങമനാട് പഞ്ചായത്തില്‍ ആധുനിക രീതിയിലുള്ള പൊതുശ്മശാനം നിര്‍മ്മിക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് ബി ജെ പി നേതൃത്വം നല്‍കും.

ബി ജെ പി ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ പ്രസന്നകുമാര്‍ നിവേദനം നല്‍കി. രൂപേഷ് പൊയ്യാട്ട്, ലത ഗംഗാധരന്‍, വിജിത വിനോദ്,  വിനോദ് കണ്ണിക്കര, സായന്ത് മധുസൂദനന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!