Business
പൈതൃകത്തിന്റേയും ആതിഥ്യമര്യാദയുടേയും പുതിയ യുഗത്തിന് തുടക്കം; ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ കൊച്ചിയില്‍

കൊച്ചി: ഏഴ് പതിറ്റാണ്ടിലേറെയായി ആതിഥ്യ മര്യാദയെ പുനഃര്‍നിര്‍വചിച്ച എറണാകുളത്തെ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ പുതിയ മാനേജ്മെന്റിന് കീഴില്‍ പുതിയ രൂപത്തില്‍ ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടലായി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കലാതീതമായ മനോഹാരിതയും സമകാലിക സുഖസൗകര്യങ്ങളും ചേര്‍ന്ന് ആധുനികതയും പൈതൃകവും സംയോജിപ്പിച്ച അനുഭവമാണ് ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ അതിഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.


കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ ബിസിനസ്, വിനോദ സഞ്ചാരികള്‍ക്ക് അനുയോജ്യമായ തരത്തില്‍ വിശാലവും മനോഹരവുമായി രൂപകല്‍പ്പന ചെയ്ത മുറികള്‍ നല്‍കുന്നതിലൂടെയാണ് പരമ്പരാഗത നവയുഗ ഹോട്ടലുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നത്.

നഗര ഹോസ്പിറ്റാലിറ്റി ട്രെന്‍ഡുകള്‍ ചെറിയ താമസ സൗകര്യങ്ങളാണ് ഒരുക്കുന്നതെങ്കില്‍ അതിഥികള്‍ക്ക് സൗകര്യപ്രദമായി സുഖസൗകര്യങ്ങളില്‍ വിശ്രമിക്കാന്‍ തയ്യാറാക്കിയ വിശാലമായ മുറികളാണ് ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ വാഗ്ദാനം ചെയ്യുന്നത്.


ഐതിഹാസിക ഹോട്ടലിന്റെ പുതുമയില്‍ അഭിമാനിക്കുന്നതിനോടൊപ്പം ഷില്‍ട്ടണ്‍ ഹോസ്പിറ്റാലിറ്റിയുടെ തനതായ ഊഷ്മളതയും സേവന മികവും ഉള്‍പ്പെടുത്തിയതാണ് പുതിയ ഹോട്ടലെന്ന് ഷില്‍ട്ടണ്‍ ഹോസ്പിറ്റാലിറ്റി ഡയറക്ടര്‍ അനില്‍ നാഗ്പാല്‍ പറഞ്ഞു. ‘കൊച്ചിയുടെ സമ്പന്നമായ സാംസ്‌കാരിക, ബിസിനസ് ഭൂപ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ യാത്രക്കാര്‍ക്ക് മികച്ച താമസം വാഗ്ദാനം ചെയ്യുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താമസസൗകര്യങ്ങള്‍ക്കപ്പുറം, കണ്‍വെന്‍ഷനുകള്‍, കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍, സ്വകാര്യ പരിപാടികള്‍ എന്നിവയ്ക്കുള്ള പ്രധാന വേദിയായും ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തിക്കും. ഹോട്ടലില്‍ മികച്ച രീതിയില്‍ സജ്ജീകരിച്ച ബോള്‍റൂമുകളും ഇവന്റ് ഇടങ്ങളും പ്രാദേശിക ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും കോണ്‍ഫറന്‍സുകള്‍, ആഘോഷങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവ പ്രത്യേക അന്തരീക്ഷത്തില്‍ സംഘടിപ്പിക്കാന്‍ അനുയോജ്യമായ തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
പുതിയ അധ്യായത്തിലൂടെ ഷില്‍ട്ടണ്‍ ഹോസ്പിറ്റാലിറ്റി മികവിനോടുള്ള പ്രതിബദ്ധതയാണ് വീണ്ടും ഉറപ്പിക്കുന്നത്. സ്ഥലത്തിന്റെയും സുഖസൗകര്യങ്ങളുടെയും പാരമ്പര്യത്തിന്റെയും സമാനതകളില്ലാത്ത സംയോജനം തേടുന്ന യാത്രക്കാര്‍ക്കും പരിപാടി സംഘാടകര്‍ക്കും ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ പ്രിയപ്പെട്ട സ്ഥലമായി തുടരുമെന്ന് ഉറപ്പാക്കും.


