

കൊച്ചി: ഐ ഇ എല്‍ ടി എസ്, ഒ ഇ ടി തുടങ്ങി വിവിധ രാജ്യങ്ങളിലേക്കുള്ള മത്സര പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പും വിദേശ വിദ്യാഭ്യാസം സ്വപ്നം കാണുന്ന നിരവധി കുട്ടികളുടെ സ്വപ്നം സാക്ഷാത്ക്കരിച്ചു നല്‍കിയ പരിശീലന കേന്ദ്രമാണ് ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജിനൂസ് അക്കാദമി. പ്രവര്‍ത്തനമാരംഭിച്ച് രണ്ട് വര്‍ഷം തികയുന്ന വേളയില്‍ ഒട്ടനവധി നേട്ടങ്ങളും പുതിയ പരിഷ്‌കാരങ്ങളുമായി അടിമുടി
മാറാനൊരുങ്ങുകയാണ് ജിനൂസ് അക്കാദമി.

ഇനി അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകാന്‍ പ്രശസ്ത തെന്നിന്ത്യന്‍ നടി
ഭാവനയാണ് ബ്രാന്‍ഡ് അംബാസിഡറായി എത്തിയിരിക്കുന്നത്. എറണാകുളം ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ജിനൂസ് അക്കാദമിയുടെ ബ്രാന്‍ഡ് അംബാസഡറായ ഭാവനയുടെ സാനിധ്യത്തില്‍ പുതിയ ലോഗോയും പരസ്യ ചിത്രവും പ്രകാശനം ചെയ്തു. പ്രമുഖ ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റായ സിജോയ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നത്.

ബ്രാന്‍ഡിങ്ങിലും പരസ്യ ചിത്രങ്ങളിലും ഇനി ഭാവനയായിരിക്കും ജിനൂസ് അക്കാദമിയുടെ മുഖമായി ഉണ്ടാകുകയെന്ന് ടാലന്റ് വര്‍ഗീസും ഭാവനയെന്ന കലാകാരിയുടെ താരമൂല്യവും കരുത്തും അക്കാദമിക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്ന് ജിനുവും അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി വിദേശത്ത് പോയി പഠിക്കാന്‍ ആഗ്രഹിച്ച
ഒരുപാട് പേരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സഹായിച്ച ജിനൂസ് അക്കാദമിക്ക് ഇനിയും ആയിരക്കണക്കിന് സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാന്‍ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് ഭാവന സംസാരിച്ചു.
ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ ഇടയില്‍ ഈ
സ്ഥാപനത്തിന് നല്ല പേര് നേടിയെടുക്കാന്‍ സാധിച്ചത് കഴിഞ്ഞ 10 വര്‍ഷമായി ആരോഗ്യ മേഖലയില്‍ നേഴ്‌സുമാരായി സേവനമനുഷ്ഠിച്ച ജിനൂസ് അക്കാദമിയുടെ സ്ഥാപകരും മാനേജിംഗ് ഡയറക്ടര്‍മാരുമായ ജിനു ടാലന്റിന്റെയും ടാലന്റ് വര്‍ഗീസിന്റെയും അനുഭവസമ്പത്ത് മൂലമാണ്. അതിനാല്‍ത്തന്നെ നേഴ്‌സുമാരുടെ മനസ്സ്
മനസ്സിലാക്കി അവര്‍ക്ക് ഫലപ്രദമായി പഠിപ്പിക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ
സ്ഥാപനത്തിന്റെ ഏറ്റവും വലിയ വിജയവും വ്യത്യസ്തതയുമെന്ന് സിജോയ് വര്‍ഗ്ഗീസ്
സൂചിപ്പിച്ചു.
ജിനു ടാലന്റ് വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ ടെക്‌നിക്കല്‍ വശങ്ങള്‍
ടാലെന്റ് വര്‍ഗീസിന്റെ കൈകളില്‍ സുരക്ഷിതമാണ്. ഈ രണ്ടു വര്‍ഷം കൊണ്ട് ജിനൂസ്
അക്കാദമി മൂന്ന് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്: ഹൈ ഫ്‌ളയര്‍ അവാര്‍ഡ്, ബെസ്റ്റ് ഒ ഇ ടി അക്കാദമി അവാര്‍ഡ്, ബെസ്റ്റ് എജ്യുക്കേഷണല്‍ ബ്രാന്‍ഡ് അവാര്‍ഡ് എന്നിവയാണവ.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറമെ സ്ഥാപനത്തില്‍ നേരിട്ടുള്ള ക്ലാസ്സുകളും ലഭ്യമാണ്.
ഒ ഇടി, ജര്‍മന്‍, ഐ ഇ എല്‍ ടി എസ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, പി ടി ഇ, സി ബി ടി, ഒ എസ് സി ഇ എന്നീ കോഴ്‌സുകളാണ് ജിനൂസ് അക്കാദമി നല്‍കുന്നത്.
ജിനൂസ് അക്കാദമിയുടെ ബ്രാന്‍ഡിംഗിന് സിജോയ് വര്‍ഗീസിനോടൊപ്പം ഐഡന്റിറ്റി
അഡ്വെര്‍ടൈസിങും അമേസിംഗ് സ്റ്റാര്‍സും ടിവിസി ഫാക്ടറിയുമാണ് സഹകരിക്കുന്നത്.

