
ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ ബാധകമല്ലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ റിസ്‌ക് വിഭാഗത്തില്‍ പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ മാത്രമാണ് നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റൈനില്‍ കഴിയേണ്ടത്. കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടരുന്ന പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള മാര്‍ഗ രേഖ കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയത്. വിദേശത്ത് നിന്ന് വരുന്ന എല്ലാവരും 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്ങ്മൂലം നല്‍കണം. ഇതില്‍ അപകട സാധ്യതാ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളത്തില്‍ വീണ്ടും ആര്‍.ടി.പി സി ആര്‍ പരിശോധന നടത്തണം.

