

ന്യൂഡല്‍ഹി: ഒമിക്രോണിനെ തുടര്‍ന്ന് ഇന്ത്യയില്‍ യാത്രാ മാനദണ്ഡങ്ങളില്‍ മാറ്റം. ഇന്ത്യയില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഗള്‍ഫില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത്.

സൗത്ത് ആഫ്രിക്ക, ബോട്‌സ്വാന, സിംബാബ്‌വേ, ബ്രിട്ടണ്‍, ബ്രസീല്‍, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംഗപ്പൂര്‍, ഹോങ്കോങ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിര്‍ബന്ധിത ക്വാറന്റൈന്‍. ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ എട്ടാം ദിവസം ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയതിന് ശേഷം ഏഴ് ദിവസം ആരോഗ്യ നില നിരീക്ഷിക്കേണ്ടതുമുണ്ട്.

രാജ്യാന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരുടെ മുന്‍കാല യാത്രാ വിവരങ്ങള്‍ അവലോകനം നിര്‍വഹിക്കണമെന്ന് കേന്ദ്ര സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

