
ദോഹ: ഖത്തറില്‍ ഡിസംബറില്‍ ശൈത്യതത്തിന് തുടക്കം കുറിച്ചതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) അറിയിച്ചു.

ക്യു എം ഡിയുടെ വിവരങ്ങള്‍ പ്രകാരം ഈ മാസത്തിലെ ശരാശരി താപനില 19.8 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ഖത്തറില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില 1963-ലെ ശീതകാലത്ത് 6.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഡിസംബറില്‍ ഏറ്റവും ഉയര്‍ന്ന താപനില 2010ല്‍ രേഖപ്പെടുത്തിയ 32.7 ഡിഗ്രി സെല്‍ഷ്യസുമാണ്.

ഡിസംബര്‍ ‘ശമാല്‍ കാറ്റുകളുടെ’ സീസണായും പരിഗണിക്കപ്പെടുന്നതായി കാലാവസ്ഥാ വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
