സൗദി യാത്ര: നിബന്ധനകള്‍ ലഘൂകരിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍

Web Desk
0 Min Read

ദമാം: ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് വരുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിക്കാന്‍ സൗദി അധികൃതരോട് അഭ്യര്‍ഥിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. സൗദിയും ഇന്ത്യയും തമ്മില്‍ ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ച വിഷയത്തില്‍ നടന്ന വെബിനാറിലാണ് അംബാസഡര്‍ യാത്രാവിലക്കില്‍ ഇളവനുവദിക്കാന്‍ അഭ്യര്‍ഥിച്ചത്. റിയാദിലെ ഇന്ത്യന്‍ എംബസി, ജിദ്ദയിലെ കോണ്‍സുലേറ്റ്, ഭാരത സര്‍ക്കാര്‍, ടൂറിസം മന്ത്രാലയം,സൗദി ടൂറിസം വകുപ്പ് തുടങ്ങി വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!