

കോഴിക്കോട്: സി എച്ച് ക്ലബ്ബ് കിഴുപറമ്പിന്റെ ആഭിമുഖ്യത്തില്‍ ചാലിയാര്‍ പുഴയില്‍ ഡിസംബര്‍ 31ന് നടത്തുന്ന 22-ാമത് ഉത്തരമേഖലാ ജലോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം ഡോ. എം കെ മുനീര്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

എം എല്‍ എയുടെ നടക്കാവിലെ വസതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് കോര്‍ഡിനേറ്റര്‍ വൈ പി നിസാര്‍ അധ്യക്ഷത വഹിച്ചു. എം കെ ഷാജഹാന്‍, വൈ സി മെഹബൂബ്, മുഹ്‌സിന്‍ കോളക്കോടന്‍, കെ സി വഹീദ്, ഗുലാം ഹുസൈന്‍ കൊളക്കാടന്‍,
എം വാഹിദ് എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തിയായ കീഴുപറമ്പില്‍ ഈ മാസം
31ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുവരെ വിവിധ പരിപാടികളോടെയാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.
