
ദോഹ: ഇന്ത്യന്‍ മീഡിയ ഫോറം (ഐ എം എഫ്) ഖത്തര്‍ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. കെ ശ്രീകര്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- ഖത്തര്‍ സൗഹൃദം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ ഗവണ്‍മെന്റും ഖത്തറിലെ ഇന്ത്യന്‍ എംബസിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തില്‍ എത്തിക്കുന്നതില്‍ ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്കിനെ അംബാസഡര്‍ പ്രശംസിച്ചു.

ദോഹയ്ക്ക് പുറത്തുള്ള സ്ഥലങ്ങളില്‍ കൂടി കോണ്‍സുലാര്‍ സേവനം ഉറപ്പാക്കുന്നതിനായി അപെക്‌സ് ബോഡികളുമായി സഹകരിച്ചു കൊണ്ട് രണ്ടു സേവനകേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അംബാസഡര്‍ വ്യക്തമാക്കി.

എംബസി നല്‍കുന്ന കോണ്‍സുലാര്‍ സേവനങ്ങളും ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വിവിധ പരിപാടികളും അര്‍ഹമായ പ്രാധാന്യത്തോടെ മാധ്യമങ്ങളില്‍ ഇടംപിടിക്കുന്നതിനെ അംബാസഡര്‍ അഭിനന്ദിച്ചു. ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഇന്ത്യന്‍ സ്ഥാനപതി ഉറപ്പുനല്‍കി. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അശ്വനികുമാറും അംബാസഡര്‍ക്കൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഇന്ത്യന്‍ എംബസി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടന്‍ പരുമല, ജനറല്‍ സെക്രട്ടറി ഷഫീക്ക് അറയ്ക്കല്‍, ട്രഷറര്‍ ആര്‍ ജെ രതീഷ്, വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, സെക്രട്ടറി അന്‍വര്‍ പാലേരി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഹമ്മദ് കുട്ടി അറളയില്‍, ഐ എം എഫ് അംഗങ്ങളായ അബ്ബാസ് മുഹമ്മദ്, മുഷ്താഖ് അലവി, ആര്‍ ജെ അപ്പുണ്ണി, സത്യേന്ദ്ര പതക്ക് എന്നിവര്‍ പങ്കെടുത്തു.

