
കൊച്ചി: തന്റെ സജീവമായ രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് അവസാനമായി അഭിനയിച്ച ജനനായകന്‍ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ജൂലൈ 23 രാവിലെ 6 മണി മുതല്‍ ആരംഭിക്കും. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് നാളെ വൈകുന്നേരം 6.01 മണി മുതല്‍ ആരംഭിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി ആയ ശേഷം വിജയുടെ തിയേറ്ററില്‍ ഗംഭീര ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാഷാ ഭേദമന്യേ ഓരോ വിജയ് ആരാധകനും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെ വി എന്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ വെങ്കട്ട് കെ നാരായണ നിര്‍മ്മിക്കുന്നു.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ‘ജന നായകന്‍’, വിജയ്യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമെന്ന പ്രത്യേകതയും വഹിക്കുന്നു. പതിറ്റാണ്ടുകളായി കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ വിജയ്യുടെ സിനിമാ യാത്രയ്ക്ക് ഗംഭീരമായ സമാപനമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. എസ് എസ് ആര്‍ എന്റര്‍ടൈന്‍മെന്റ് ട്രാവന്‍കൂര്‍, മലബാര്‍ ഏരിയകകളിലെ വിതരണവും കൊച്ചിയിലെ വിതരണം ഐ എം പി ഫിലിംസും നിര്‍വഹിക്കുന്നു.

ജനനായകന്‍ ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: ഛായാഗ്രഹണം- സത്യന്‍ സൂര്യന്‍, ആക്ഷന്‍- അനില്‍ അരശ്, ആര്‍ട്ട്- വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി- ശേഖര്‍, സുധന്‍, ലിറിക്‌സ് അറിവ്, കോസ്റ്റ്യൂം- പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വീര ശങ്കര്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- പ്രതീഷ് ശേഖര്‍ എന്നിവരാണ്.

