‘ഒപ്പമുണ്ട് എം പി’ പദ്ധതി; ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ നിര്‍ണ്ണയ ക്യാമ്പ് നെടുമ്പാശ്ശേരിയില്‍ നടത്തി

Web Desk
1 Min Read

നെടുമ്പാശ്ശേരി: ബെന്നി ബഹനാന്‍ എം പിയുടെ ‘ഒപ്പമുണ്ട് എം പി’ എന്ന പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുള്ള നിര്‍ണ്ണയ ക്യാമ്പ് നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തി. ബെന്നി ബെഹനാന്‍ എം പിയുടെ സാന്നിധ്യത്തില്‍ ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഓ ജോണ്‍ ദീപം തെളിയിച്ചു. നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി വി കുഞ്ഞ്, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ സി മാര്‍ട്ടിന്‍, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന്‍, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദലി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. മാര്‍ അത്തനേഷ്യസ് സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ ആലുവ, അങ്കമാലി നിയോജകമണ്ഡലങ്ങളില്‍ നിന്നായി മുന്നൂറ്റമ്പതിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തു.

city exchange

ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോയില്‍ നിന്നും അഭിഷേക്, മുകേഷ്, നാഷണല്‍ കരിയര്‍ സെന്റര്‍ ഫോര്‍ ഡിഫറെന്‍ഷ്യലി ഏബിള്‍ഡ് എന്ന സ്ഥാപനത്തില്‍ നിന്നും നിരേഷ്, ജോബിന്‍ എന്നിവരും റജിസ്‌ട്രേഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

കൊടുങ്ങല്ലൂര്‍, കയ്പമംഗലം അസംബ്ലി മണ്ഡലങ്ങളില്‍ പെട്ടവര്‍ക്ക് ബുധനാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ കൊടുങ്ങല്ലൂര്‍ പടിഞ്ഞാറേ നടയിലുള്ള പണിക്കേഴ്സ് ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!