
രാമന്തളി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ രാമന്തളി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി തങ്ങള്‍ അനുസ്മരണവും പ്രാര്‍ഥനാ സദസ്സും നടത്തി. പിന്നോക്ക- ന്യൂനപക്ഷ വിഭാഗങ്ങളുടെ സര്‍വ്വതോന്മുഖമായ ഉന്നമനത്തിനു വേണ്ടി നിലകൊണ്ട പ്രോജ്ജ്വല വുക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് യോഗം സ്മരിച്ചു.

രാമന്തളി മുസ്‌ലിം ജമാഅത്ത് അസിസ്റ്റന്റ് ഖത്തീബ് സി എച്ച് ഇബ്രാഹിം മദനി ഉസ്താദ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
പോഷക ഘടകങ്ങളുടെ ഭാരവാഹികളും പ്രവര്‍ത്തകരും . പരിപാടിയില്‍ പങ്കെടുത്തു.
