

ദോഹ: ഖത്തറിലെ പ്രവാസികളായ മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ ഒരുമ കല്‍പ്പകഞ്ചേരി ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം ന്യൂഐജ ഇന്‍സ്‌പെയര്‍ ഹാളില്‍ സംഘടിപ്പിച്ചു.

പ്രസിഡന്റ് ഹുസൈന്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. പ്രഥമ പ്രസിഡണ്ട് മുസ്തഫ മഞ്ഞ ചോല സംഗമം ഉദ്ഘാടനം ചെയ്തു. ഹബീബ് റഹ്‌മാന്‍ നെടുവഞ്ചേരി സ്വാഗതവും ഷംസുദ്ദീന്‍ ചെമ്പന്‍ നന്ദിയും പറഞ്ഞു.

ഇരുന്നൂറോളം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്ത ഇഫ്താറിന് റഷീദ് ടി പി, അഹമ്മദ് ടി പി, സാലിഹ് എ ടി, മുബാറക്ക് എം കെ, ജുഹൈമുദ്ദീന്‍ സി പി, ഫൈസല്‍ ഭരണിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
