പനമരം കൊലക്കേസ്: പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Web Desk
1 Min Read

മാനന്തവാടി: പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അര്‍ജുന്‍ പിടിയിലായത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തില്‍. ജൂണ്‍ പത്തിന് നടന്ന കൊലപാതകങ്ങളില്‍ മൂന്ന് മാസം കഴിഞ്ഞിട്ടും തുമ്പ് കിട്ടാതിരിക്കുകയും പോലീസ് പഴികേള്‍ക്കുകയും തുടങ്ങിയിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം വീണ്ടും അര്‍ജുനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെയാണ് കേസിന് തുമ്പുണ്ടായത്.

city exchange


കൃത്യം നടത്തിയത് ഇടംകൈയ്യനാണെന്നായിരുന്നു ഫോറന്‍സിക് ഫലം. ഇതിന്റെ അടിസ്ഥാനത്തിലാണ് അര്‍ജുനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. നേരത്തെ ഒരു തവണ ചോദ്യം ചെയ്ത ശേഷം അര്‍ജുനെ വിട്ടയച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ വട്ടം നടത്തിയ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ ബലത്തില്‍ നടത്തി ഈ ചോദ്യം ചെയ്യലിനിടെ ആത്മഹത്യ ചെയ്യാന്‍ അര്‍ജുന്‍ എലിവിഷം കഴിച്ചതും പൊലീസിന്റെ സംശയം ബലപ്പെടുത്തി.
മാനന്തവാടി ജില്ല ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്ന പ്രതിയെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.
കഴിഞ്ഞ ജൂണ്‍ പത്തിന് രാത്രി എട്ടരയോടെയാണ് റിട്ട. അധ്യാപകന്‍ കേശവനും ഭാര്യ പത്മാവതിയും കൊല്ലപ്പെട്ടത്. ഇരുവരും താമസിക്കുന്ന വീട്ടില്‍ വെട്ടേറ്റ നിലയിലാണ് അയല്‍വാസികള്‍ ഇവരെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം കേശവനും പിന്നാലെ പത്മാവതിയും മരിച്ചു. മുഖംമൂടിയണിഞ്ഞെത്തിയ രണ്ട് പേര്‍ മറ്റാരും കൂട്ടിനില്ലാതെ താമസിക്കുകയായിരുന്ന ദമ്പതികളെ ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു പ്രാഥമിക വിവരം. പ്രധാന റോഡില്‍ നിന്ന് അല്‍പ്പംമാറി ആളൊഴിഞ്ഞ ഭാഗത്തുള്ള ഇരുനില വീട്ടിലായിരുന്നു വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്നത്. പനമരം, നീര്‍വാരം സ്‌കൂളുകളിലെ കായിക അധ്യാപകനായിരുന്നു മരിച്ച കേശവന്‍.

Share This Article
Leave a Comment
error: Content is protected !!