പരിസ്ഥിതി സൗഹൃദ ടൂറിസവുമായി പരുന്തു റാഞ്ചി മണപ്പുറവും ശിവരാത്രി മണപ്പുറവും

Web Desk
1 Min Read

ആലുവ: ആലുവ മണപ്പുറത്തുള്ള ഹരിതവനവും പരിസരവും പരുന്ത് റാഞ്ചി മണപ്പുറവുമായി ബന്ധിപ്പിച്ച് പുതിയ ടൂറിസം പദ്ധതി ആലോചിക്കുന്നതിന്റെ ഭാഗമായി അന്‍വര്‍ സാദത്ത് എം എല്‍ എ, എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അസിസ്റ്റന്റ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, എറണാകുളം ടൂറിസം റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ രാധാകൃഷ്ണന്‍, ഡി ടി പി സി സെക്രട്ടറി വിജയകുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു. പരുന്ത് റാഞ്ചി മണപ്പുറം, ശിവരാത്രി മണപ്പുറത്തെ ഹരിതവനം, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്.

city exchange

ടൂറിസം പദ്ധതിയുടെ പ്രൊപ്പോസല്‍ ഉടന്‍ തയ്യാറാക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ട ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മികച്ച പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിക്ക് സാധ്യതയുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്തുമായി ആലോചിച്ച് ആലുവ തുരുത്തിലുള്ള സ്റ്റേറ്റ് സീഡ്സ് ഫാമിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഫാം ടൂറിസം ഹരിതവനവും പരുന്ത് റാഞ്ചി മണപ്പുറവുമായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തി ചെയ്യുവാനും ആലോചനയുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!