പ്രതിദിന കോവിഡ് ബാധിതര്‍ നൂറില്‍ താഴെയായി ഖത്തര്‍

Web Desk
1 Min Read

ദോഹ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആദ്യമായി ഖത്തറിലെ കോവിഡ് ബാധിതരുടെ എണ്ണം നൂറിന് താഴെയായി. കോവിഡ് രണ്ടാം തരംഗം തുടങ്ങിയതിന് ശേഷം ആദ്യമായാണ് രോഗികള്‍ ഇത്രയും കുറയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനകം 87 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. രോഗവിമുക്തരായവരുടെ എണ്ണം 113 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 119 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് പേരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 60 പേര്‍ ഇപ്പോള്‍ ഐ സി യുവില്‍ ചികിത്സയിലാണ്.
ഒരാളാണ് മരിച്ചത്. ഇദ്ദേഹത്തിന് 61 വയസ്സാണ് പ്രായം. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 588 ആയി.
ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം 1836 ആയി കുറഞ്ഞിട്ടുണ്ട്.
ഇതിനകം 2,989,246 ഡോസ് വാക്‌സിനാണ് നല്കിയത്. ഇന്നലെ മാത്രം വാക്‌സിനെടുത്തവരുടെ എണ്ണം 33189 ആണ്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!