

തൃശൂര്‍: കേരള ഇന്‍സോള്‍വന്‍സി പ്രൊഫഷണല്‍സ് ഫോറം തൃശ്ശൂരിലെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഐ ബി സി നിയമങ്ങളുടെ പ്രായോഗിക വശങ്ങളെക്കുറിച്ചുള്ള ഏകദിന കോണ്‍ക്ലേവ് നടത്തി. ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ ജെ കെ ശിവന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കര്‍മാര്‍ക്കും മറ്റ് ഓഹരി ഉടമകള്‍ക്കും ഐ ബി സി നിയമത്തിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റസി ബോര്‍ഡ് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ ബി ശങ്കരനാരായണന്‍ വിശിഷ്ടാതിഥിയായി പ്രതിനിധികളെ അഭിസംബോധന ചെയ്തു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജര്‍ സെന്തില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

അഭിഭാഷകരായ അഹമ്മദാബാദില്‍ നിന്നുള്ള നിപുണ്‍ സിംഗ്‌വി, മുംബൈയില്‍ നിന്നുള്ള സഞ്ജീവ് പാണ്ഡെ എന്നിവര്‍ സാങ്കേതിക സെഷനുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഇന്‍സോള്‍വന്‍സി പ്രൊഫഷണലുകള്‍, അഭിഭാഷകര്‍ എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.
കെ ഐ പി എഫ് ചെയര്‍മാന്‍ കെ കെ ജോസ്, കെ ഐ പി എഫ് ഷോണ്‍ ജെഫ് ക്രിസ്റ്റഫര്‍, കെ ഐ പി എഫ് (പി ഡി സി) ചെയര്‍മാന്‍ പി ടി ജോയ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

