

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ എല്‍ ഒ) ഡയറക്ടര്‍ ജനറല്‍ ഗില്‍ബര്‍ട്ട് ഹോങ്‌ബോയുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ ഖത്തറും ഐ എല്‍ ഒയും തമ്മിലുള്ള സഹകരണ ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്തു.

ബഹുമുഖ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന സമീപനത്തെ അടിസ്ഥാനമാക്കി ഐ എല്‍ ഒയുമായി പ്രവര്‍ത്തിക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

