
കൊച്ചി: അധ്യാപക ക്ഷാമം, സമയബന്ധിതമായ നിയമനങ്ങളില്ലായ്മ, വിഷയാധിഷ്ഠിത അധ്യാപകരുടെ നിയമനത്തില്‍ നേരിടുന്ന അനാസ്ഥ, ഭാഷാ വിഷയങ്ങളോടുള്ള അവഗണന എന്നിവ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും
വിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അടിയന്തിരമായി പരിഹരിക്കണമെന്നും കൊച്ചി കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സമിതി ചെയര്‍മാന്‍ ടി കെ അഷ്‌റഫ് ആവശ്യപ്പെട്ടു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എ ടി എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി അധ്യക്ഷത വഹിച്ചു.
അറബി കവിതകളുടെ സൗകുമാര്യത എന്ന വിഷയത്തില്‍ സംസ്ഥാന ഐ ടി വിങ്ങ് വൈസ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ അമാന്‍ ക്ലാസെടുത്തു. സി എസ് സിദ്ദീഖ്, എം എം നാസര്‍, മുര്‍ഷിദ് എളയൂര്‍, ത്വാഹ എ എം, വി കെ ഷമീര്‍ പുതുപ്പാടി, സക്കീര്‍ ഹുസൈന്‍, ഖദീജ ബീവി
എന്നിവര്‍ സംസാരിച്ചു.


ജില്ലാ കൗണ്‍സില്‍ മീറ്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ അനീസലി ഇടുക്കി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
നാസര്‍ എം എം (പ്രസിഡന്റ്), സിദ്ദിഖ് സി എസ് (ജനറല്‍ സെക്രട്ടറി), ഷമീര്‍ വി കെ (ട്രഷറര്‍), അബ്ദുസ്സലാം ഇസ്ലാഹി (സീനിയര്‍ വൈസ് പ്രസിഡന്റ്), മുര്‍ഷിദ് എളയൂര്‍ (ഓര്‍ഗനൈസസ് സെക്രട്ടറി), ഖദീജ ബീവി പേഴക്കാപ്പിള്ളി (ഹെഡ് ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറി), അബൂബക്കര്‍ വി പി, ത്വാഹ എ എം, സീനത്ത് പല്ലാരിമംഗലം, മുജീബ് കെ എസ്, കബീര്‍ പി എ (വൈസ് പ്രസിഡന്റ്), അബ്ദുസലീം മൈലൂര്‍, മുഹമ്മദ് സാലിം, ഫസീല അബ്ബാസ്, അബ്ദുല്‍ ജബ്ബാര്‍ വൈപ്പിന്‍, സലീന മൂവാറ്റുപുഴ, (ജോയിന്റ് സെക്രട്ടറി), മാഹിന്‍ ബാഖവി, നൗഷാദ് കെ എ (സംസ്ഥാന കൗണ്‍സിലര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
