സാമൂഹ്യ പ്രതിബദ്ധതയോടെ ബിസിനസില്‍ പ്രവര്‍ത്തിച്ചാല്‍ പുരോഗതിയുണ്ടാകും: എം പി അഹമ്മദ്

Web Desk
1 Min Read

കോഴിക്കോട്: സാമൂഹ്യ പ്രതിബദ്ധതയോടെ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍ ഏറെ പുരോഗതി കടന്നുവരുമന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. ബി എന്‍ ഐ കോഴിക്കോട് ഫോര്‍ച്യൂണ്‍ സംഘടിപ്പിച്ച തരംഗ്- 22 ബിസിനസ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

തന്റെ അനുഭവത്തില്‍ നിന്ന് ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് മുന്നില്‍ വെക്കാനുള്ളതിതാണെന്നും ഇന്ത്യയെ തന്നെ നമ്മുടെ ബിസിനസ് മാര്‍ക്കറ്റായി കരുതിയാല്‍ തന്നെ വരുംകാലത്ത് ഏറെ പുരോഗതി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കിടെക്റ്റ് എന്‍ എം സലീം, കോണ്‍ട്രാക്ടര്‍ കേളക്കുട്ടി മേസ്തിരി എന്നിവര്‍ മുഖ്യാതിഥികളായി. ബി എന്‍ ഐ റീജ്യണല്‍ ഡയറക്ടര്‍മാരായ ഡോ. എ എം ഷെരീഫ്, ഷിജു ചേമ്പ്ര, ബി എന്‍ ഐ ഫോര്‍ച്ച്യൂണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് കെ ജിതേഷ്, ട്രഷറര്‍ എ മോഹന്‍ദാസ്, കണ്‍വീനര്‍ കെ ഷിനോജ് എന്നിവര്‍ സംസാരിച്ചു. ഗായിക സിതാര കൃഷ്ണകുമാറിന്റെ സംഗീത വിരുന്നും അരങ്ങേറി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!