
പറവൂര്‍: മലയാളി കന്യാസ്ത്രീമാരായ സി വന്ദന ഫ്രാന്‍സിസ്, സി പ്രീതി മേരി എന്നിവരെ മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമാരോപിച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും അന്യായമായ നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും പറവൂര്‍ കോട്ടക്കാവ് സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ നടന്ന പ്രതിഷേധാഗ്നി ഫൊറോന വികാരി ഫാ. ഡോ. ജെയിംസ് പേരെപ്പാടന്‍ ഉദ്ഘാടനം ചെയ്തു.

കൈക്കാരന്മാരായ ബിനോയ് ആന്റു സ്രാമ്പിക്കല്‍, ജീസ്‌മോന്‍ മേച്ചേരി, കുടുംബ കൂട്ടായ്മ വൈസ് ചെയര്‍മാന്‍ ജോയ് മാഞ്ഞൂരാന്‍, ജനറല്‍ സെക്രട്ടറി ബൈജു കാരയില്‍, സെക്രട്ടറി ലൈജി ബിജു, ട്രഷറര്‍ റോയ്‌മോന്‍ ആലപ്പാട്ട്, പറവൂര്‍ സി എം സി കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സി ജോസ്മി മരിയ, ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി സ്മിത ജോസ്, സി നിമ്മി മരിയ, സി റിന്‍സ് മാത്യു, സി റെജി മരിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
