പൊതുവിദ്യാഭ്യാസ ശാക്തീകരണം പേരിലൊതുങ്ങരുതെന്ന് ടി ജെ വിനോദ് എം എല്‍ എ

Web Desk
1 Min Read

കൊച്ചി: സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ ശാക്തീകരണം വെറും വാക്കുകളില്‍ ഒതുങ്ങരുതെന്നും അനുസൃതമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കാഴ്ചവെക്കേണ്ടതെന്നും ടി ജെ വിനോദ് എം എല്‍ എ ആവശ്യപ്പെട്ടു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ലാതല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകളില്‍ അടിയന്തിരമായി നിയമനങ്ങള്‍ നടത്തിയും പാഠപുസ്തകങ്ങള്‍ കൃത്യമായി വിതരണങ്ങള്‍ നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുവാനും സര്‍ക്കാര്‍ തയ്യാറാകണം. ഫെബ്രുവരി മാസത്തില്‍ നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ട പ്രൈമറി പ്രധാനധ്യാപകരുടേയും ഇതര അധ്യാപകരുടെയും ജില്ലാന്തര സ്ഥലം മാറ്റത്തിനുള്ള നടപടികള്‍ ഇനിയും ആരംഭിക്കാത്തത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രശ്‌നത്തില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോള്‍ ഭാഷാധ്യാപകരുടെ ആശങ്കകള്‍ അകറ്റണമെന്നും അദ്ദേഹം പറഞ്ഞു.

കെ എ ടി എഫ് ജില്ലാ പ്രസിഡന്റ് എം എം നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അഷ്‌റഫ് ഇസ്‌ലാഹി, അഫ്‌സല്‍ കൊച്ചി, ത്വാഹ പൊന്നാരിമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!