

ദോഹ: ഖത്തര്‍ മമ്മൂക്ക ഫാന്‍സ് അസോസിയേഷന്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഇഫ്താര്‍ പ്രോഗ്രാമിനോട് അനുബന്ധിച്ചു നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ വി അബ്ദുറഹ്മാന്‍, ഖത്തറിലെ ബിസിനസ് രംഗത്തും കലാസാമൂഹിക രംഗത്തും നിറഞ്ഞു നില്‍ക്കുന്ന സാനിധ്യം ചന്ദ്രമോഹന്‍ പിള്ളൈ, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ഷീല ഫിലിപ്പോസ് എന്നിവരെ ആദരിച്ചു.

ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ ഭാഗമായി മാര്‍ക്കറ്റിംഗ് ഹെഡ് ആര്‍ ജെ സൂരജ് മൊമെന്റോ ഏറ്റുവാങ്ങി. ക്യൂബ് ഇവെന്റ്‌സ് നിഷാദ് ഗുരുവായൂര്‍, റേഡിയോ മലയാളം മാര്‍ക്കറ്റിംഗ് ഹെഡ് നൗഫല്‍, 98.6 എഫ് എം ആര്‍ ജെ ടീം, അല്‍സമാന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അഷ്റഫ് വട്ടത്തറ, 974 ഇവെന്റ്‌സ് റസ്സല്‍, ഇവെന്റോസ് മീഡിയ മന്‍സൂര്‍ മൊയ്തീന്‍, ആര്‍ ജെ ഫെമിന, ബ്ലൂഡോള്‍ഫിന്‍ ഇബ്രാഹിം തൈസീര്‍, അക്ബര്‍ ട്രാവല്‍സ് ഖത്തര്‍ മാനേജര്‍ അന്‍ഷാദ്, സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് മാര്‍ക്കറ്റിങ് ഹെഡ് സമദ്, ഗ്രീന്‍ ഇമേജ് പ്രിന്റിങ് മാനേജര്‍ ബോബന്‍, അവതാരകരായ മഞ്ജു മനോജ്, അക്ബര്‍ എന്നിവരോടൊപ്പം ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ മമ്മൂട്ടി ഫാന്‍സ് ഖത്തര്‍ പ്രസിഡന്റ് സതീഷ്, സെക്രട്ടറി രാഹുല്‍ രാജന്‍, ജോയിന്റ് സെക്രട്ടറി സിയാദ്, മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷണല്‍ ജോയിന്റ് സെക്രട്ടറി ആദില്‍ എന്നിവര്‍ സംസാരിച്ചു.

