ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നത് വിശുദ്ധിയുടെ സന്ദേശം: ഷെയ്ഖ് ഇബ്രാഹിം അല്‍ഹാദി

Web Desk
1 Min Read

മനാമ: ഖുര്‍ആന്‍ മാനവരാശിക്ക് വിശുദ്ധിയുടെ സന്ദേശമാണ് മുന്നോട്ടു വെക്കുന്നതെന്ന് പ്രമുഖ ബഹ്റൈനി പണ്ഡിതനും സബീക്ക അല്‍ അന്‍സാരി മസ്ജിദ് ഖത്തീബുമായ ഷെയ്ഖ് ഡോ. ഇബ്രാഹിം അല്‍ ഹാദി വ്യക്തമാക്കി.

city exchange

ജീവിത വിജയത്തിന് ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ ഫ്രന്‍ഡ്സ് സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ റിഫ ഏരിയാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ ഊടും പാവും നിര്‍ണയിച്ച് ശരിയായ ദിശയിലേക്കാണ് ഖുര്‍ആന്‍ വഴി നടത്തുന്നത്. ആ വഴി സ്വീകരിക്കുന്ന ഏതൊരു വ്യക്തിക്കും കൃത്യമായ ലക്ഷ്യബോധവും ഉത്തരവാദിത്വ ബോധവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിഫ ദിശ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഏരിയ പ്രസിഡന്റ് അബ്ദു ശരീഫ് കായണ്ണ അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ജമാല്‍ നദ്വി ഇബ്രാഹിം അല്‍ഹാദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.

സിറാജ് പള്ളിക്കര വിഷയാവതരണം നടത്തി. അല്‍ ഫുര്‍ഖാന്‍ സെന്റര്‍ പ്രസിഡന്റ് സൈഫുല്ല ഖാസിം, സാമൂഹ്യ പ്രവര്‍ത്തകന്‍ സയ്യിദ് ഹനീഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വനിത വിഭാഗം കേന്ദ്ര സമിതിയംഗം സോന സകരിയ, ഷാനി സക്കീര്‍ എന്നിവര്‍ അവതരിപ്പിച്ച വിഷ്വല്‍ ഇന്ററാക്ഷന്‍, ശൈമില നൗഫലിന്റെ ഗാനം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.

അബ്ദുല്‍ ഖയ്യൂമിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ റിഫ ഏരിയ സെക്രട്ടറി യൂനുസ് രാജ് സ്വാഗതവും കേന്ദ്ര സമിതിയംഗം മൂസ കെ ഹസന്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image

ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ സന്ദേശം എത്തിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഏരിയയുടെ വിവിധ ഭാഗങ്ങളില്‍ അയല്‍ക്കൂട്ടങ്ങള്‍, ഫ്‌ളാറ്റ് സംഗമങ്ങള്‍, സൗഹൃദ സദസ്സുകള്‍, ഗൃഹസന്ദര്‍ശനങ്ങള്‍, ലഘുലേഖ വിതരണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!