റെയില്‍വേ വികസന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം

Web Desk
2 Min Read

അങ്കമാലി: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പാക്കേണ്ട റയില്‍വേ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ബെന്നി ബഹനാന്‍ എം പി റെയില്‍വേ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രാധാ മോഹന്‍സിംഗ് എം പിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ വികസനാവശ്യങ്ങള്‍ ഹൈബി ഈഡന്‍ എം പിയും റയില്‍വേ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന് നേരിട്ട് കൈമാറി.

city exchange

ആലുവ റെയില്‍വേ സ്റ്റേഷനില്‍ പടിഞ്ഞാറു ഭാഗത്ത് കെ എ എസ് ആര്‍ടി സി ബസ് സ്റ്റേഷന് സമീപം പുതിയ പ്രവേശന കവാടം നിര്‍മ്മിക്കണമെന്ന് എം പി നിവേദനത്തില്‍ ആവശ്യപ്പെട്ടു. ചൊവ്വര റയില്‍വേ സ്റ്റേഷന് സമീപം പുറയാര്‍ ലെവല്‍ ക്രോസിനു പകരം റയില്‍വേ മേല്‍പ്പാലം ഉടന്‍ നിര്‍മ്മിക്കണം. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള യാത്രാക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ആലുവ റയില്‍വേ സ്റ്റേഷനില്‍ പതിനാറോളം പ്രധാന ട്രെയിനുകള്‍ക്കും സ്റ്റോപ്പില്ല. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കാന്‍ നടപടി സ്വീകരിക്കണം കൂടാതെ അടിയന്തിരമായി ട്രിവാന്‍ഡ്രം എക്‌സ്പ്രസ്സിനും കണ്ണൂര്‍ ജനശതാബ്ദിക്കും ആലുവയില്‍ സ്റ്റോപ്പനുവദിക്കണം.

പ്ലാറ്റ്‌ഫോമിന് കുറുകെ ലെവല്‍ ക്രോസ്സ് നിലനില്‍ക്കുന്നതിനാല്‍ കടുത്ത ഗതാഗതക്കുരുക്കനുഭവപ്പെടുന്ന അങ്കമാലി റയില്‍വേസ്റ്റേഷനില്‍ റയില്‍വേ മേല്‍പ്പാലം ഉടന്‍ നിര്‍മ്മിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കണം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കാലടി- മലയാറ്റൂര്‍ തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ അങ്കമാലി റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ പാലരുവി എക്‌സ്പ്രസ്, ധന്‍ബാദ് എക്‌സ്പ്രസ്സ്, ഏറനാട് എക്‌സ്പ്രസ്സ്, രാജ്യറാണി എക്‌സ്പ്രസ്സ്, അമൃത എക്‌സ്പ്രസ്സ്, നേത്രാവതി എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകള്‍ക്ക് അങ്കമാലിയില്‍ സ്റ്റോപ്പനുവദിക്കണം.

- Advertisement -
Ad image

ചാലക്കുടി റെയില്‍വെസ്റ്റേഷനില്‍ പാലരുവി എക്‌സ്പ്രസ്സ്, ധന്‍ബാദ് എക്‌സ്പ്രസ്സ്, ചെന്നൈ മെയില്‍, അമൃത എക്‌സ്പ്രസ്സ്, കൊച്ചുവേളി മംഗലാപുരം എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കണം. മുരിങ്ങൂര്‍ ധ്യാനകേന്ദ്രം റെയില്‍വേക്ക് പണം ഡെപ്പോസിറ്റ് നല്‍കി നിര്‍മിക്കുകയും ധ്യാനകേന്ദ്രത്തിന്റെ ചിലവില്‍ പരിപാലിച്ചു വരികയും ചെയ്തു വരുന്ന മുരിങ്ങൂര്‍ ഡിവൈന്‍ സ്റ്റേഷനില്‍ ലോക്ഡൗണിനു ശേഷം ട്രെയിന്‍ സര്‍വീസ് പുന:രാരംഭിച്ചപ്പോള്‍ മുന്‍പ് സ്റ്റോപ്പുണ്ടായിരുന്ന പല ട്രെയിനുകളുടെയും സ്റ്റോപ്പുകള്‍ എടുത്ത് കളഞ്ഞിരിക്കുകയാണ്. മുരിങ്ങൂര്‍ ഡിവൈന്‍ സ്റ്റേഷനില്‍ മുന്‍പ് സ്റ്റോപ്പുണ്ടായിരുന്ന നാഗര്‍കോവില്‍- മംഗലാപുരം എക്‌സ്പ്രസ്സ്, ഷൊര്‍ണൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ്സ്, ചെന്നൈ- ആലപ്പുഴ എക്‌സ്പ്രസ്സ്, നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍ എന്നീ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം.

ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും മേല്‍പ്പാലങ്ങള്‍, സ്റ്റേഷന്‍ നവീകരണം എന്നീ വികാസനാവശ്യങ്ങള്‍ പരിശോധിച്ച് വരുന്ന ബജറ്റില്‍ തുക വകയിരുത്തുന്നത് പരിഗണിക്കുമെന്ന് റയില്‍വേ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം പിമാര്‍ക്ക് ഉറപ്പുനല്‍കി.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!