റെയില്‍വേ ഓവര്‍ബ്രിഡ്ജ്; പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം

Web Desk
1 Min Read

നെടുമ്പാശ്ശേരി: അങ്കമാലി, തൃശ്ശൂര്‍ ഭാഗത്ത് നിന്നും എയര്‍പോര്‍ട്ടിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് സമയം ലാഭിച്ച് എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ മറ്റൂര്‍- കരിയാട് റോഡില്‍ അകപ്പറമ്പ് ലെവല്‍ ക്രോസില്‍ റെയില്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് അന്‍വര്‍ സാദത്ത് എം എല്‍ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്ത് നല്‍കിയിരുന്നു. കൂടാതെ ഈ പാലം വരുന്നത് പ്രദേശവാസികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും ഏറെ ഉപകാരമായിരിക്കുമെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.

city exchange

അകപ്പറമ്പില്‍ റെയില്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കുവാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍സിന്റെ എം ഡിക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് എം എല്‍ എക്ക് മറുപടി നല്‍കിയതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!