

ദോഹ: അധികമാരാലും അറിയപ്പെടാത്തതെങ്കിലും വിപുലമായ രീതിയില്‍ ബിസിനസ് മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യുന്ന മലയാളി സംരംഭകനെ ഖത്തറിലെ മലയാളി സംരംഭകര്‍ക്കായി കേരള ബിസിനസ് ഫോറം പരിചയപ്പെടുത്തുന്നു. ‘മീറ്റ് ദ ലജന്റ്’ പരിപാടിയില്‍ കേരളം മനസ്സിലാക്കിയിട്ടില്ലാത്ത ആഫ്രിക്കന്‍ ബിസിനസ് ഇതിഹാസം രാമചന്ദ്രനാണ് കേരള ബിസിനസ് ഫോറം പ്ലാറ്റ്‌ഫോമിലെത്തുന്നത്.

തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ ചില്ലറ വ്യാപാര രംഗത്ത് ആഫ്രിക്കയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി തന്റെ സാമ്രാജ്യം സ്ഥാപിച്ച് മുന്നേറുകയാണ്. രാമേട്ടന്‍ എന്നാണ് രാമചന്ദ്രന്‍ ഒറ്റപ്പത്ത് അറിയപ്പെടുന്നത്.

ചോപീസ് എന്ന തന്റെ ചില്ലറ വ്യാപാര മേഖല തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടോളമായി. ഇപ്പോള്‍ സിംബാബ്‌വേ, സാംബിയ, നമീബിയ എന്നീ രാജ്യങ്ങളിലെല്ലാം ചേര്‍ന്ന് 166 ഹൈപ്പര്‍മാര്‍ക്കറ്റുകളും 7000 കോടിയിലധികം രൂപ വാര്‍ഷിക വിറ്റുവരവും ഉണ്ട്
ഡിസംബര്‍ ആറ് തിങ്കളാഴ്ച ഖത്തര്‍ സമയം വൈകിട്ട് ഏഴിനാണ് മീറ്റ് ദി ലെജന്റ് പരിപാടി.

