വിമാനത്താവളങ്ങളിലെ റാപ്പിഡ് ടെസ്റ്റ് കൊള്ളക്കെതിരേ സമരം

Web Desk
1 Min Read

കോഴിക്കോട്:റാപ്പിഡ് പി സി ആര്‍ ടെസ്റ്റിന്റെ പേരില്‍ വിമാനത്താവളങ്ങളില്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കെ.എം.സി.സി കേരളത്തില്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. മുസ്ലിംലീഗുമായി ചേര്‍ന്നാണ് സമരം സംഘടിപ്പിക്കുക.

city exchange

വിമാനത്താവളത്തിലെ റാപ്പിഡ് പി സി ആര്‍ ടെസ്റ്റിന് 2500 രൂപയാണ് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഈടാക്കുന്നത്. 48 മണിക്കൂറിന് മുമ്പെടുത്ത് പി സി ആര്‍ ടെസ്റ്റിന് പുറമേയാണിത്. റാപ്പിഡ് ടെസ്റ്റിന്റെ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് മുസ്ലീംലീഗ് നേതൃത്വത്തോടൊപ്പം വിമാനത്താവളമുള്ള നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുക. പ്രവാസികള്‍ക്കായി നിലവിലുള്ള ഫണ്ടുകള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തയാറാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. നിവേദനങ്ങളും സൂചനാ സമരങ്ങളും സര്‍ക്കാര്‍ അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് പ്രത്യക്ഷ സമരപരിപാടികള്‍ക്ക് ഒരുങ്ങുന്നതെന്നും കെ എം സി സി നേതാക്കള്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!