

കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സൗബിന്‍ ഷാഹിര്‍ നായകനായ ചിത്രം ‘കള്ളന്‍ ഡിസൂസ’ റിലീസ് തിയ്യതി നീട്ടി. ജനുവരി 21ന് റിലീസ് ചെയ്യാന്‍ കരുതിയിരുന്ന സിനിമയാണ് ‘കള്ളന്‍ ഡിസൂസ’. നവാഗതനായ ജിത്തു കെ ജയന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. റംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റംഷി അഹമ്മദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ. റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
