ഖത്തറില്‍ കോവിഡ് രോഗികളേക്കാള്‍ രോഗമുക്തര്‍ വര്‍ധിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3294 കോവിഡ് കേസുകളാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലുള്ള 2934 പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ 360 പേര്‍ക്കുമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

city exchange

ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 41700 ആയി. ഇതുവരെയായി 314,073 പേര്‍ക്കാണ് ഖത്തറില്‍ കോവിഡ് ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനകം 3917 പേരുടെ അസുഖം ഭേദമായി. ഇതോടെ 271,741 പേര്‍ കോവിഡ് മുക്തരായി.

- Advertisement -
Ad image

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരാളാണ് കോവിഡ് ബാധിച്ച് മരിച്ചത്.85 വയസ്സുള്ളയാളുടെ മരണത്തോടെ ഖത്തിറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 632 ആയി.

അവസാന 24 മണിക്കൂറിനകം അഞ്ച് പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ ഇവിടെ 102 പേരാണ് ചികിത്സയിലുള്ളത്.

Share This Article
Leave a Comment
error: Content is protected !!