

ദോഹ: മൂന്നാം സൂഖ് വാഖിഫ് ഇന്റര്‍നാഷണല്‍ ഡേറ്റ്‌സ് എക്‌സിബിഷന്റെ റജിസ്‌ട്രേഷന്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 2025 ജനുവരി 20 വരെ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 24 വരെ സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്‌ക്വയറിലാണ് പ്രദര്‍ശനം നടക്കുക.

രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് മൂന്നു മുതല്‍ രാത്രി 10 വരെയും പ്രദര്‍ശനം നടക്കും.
വൈവിധ്യമാര്‍ന്ന പ്രേക്ഷകരെ ആകര്‍ഷിക്കുകയും ആകര്‍ഷകമായ വില്‍പ്പന കണക്കുകള്‍ സ്ഥിരമായി രേഖപ്പെടുത്തുകയും ചെയ്യുന്ന സൂഖ് വാഖിഫ് ഡേറ്റ്സ് എക്സിബിഷന്‍ ഖത്തറില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന വാര്‍ഷിക ഇവന്റുകളില്‍ ഒന്നായി മാറി.

