അടിയന്തരാവസ്ഥ കാലത്തെ അനുരാഗം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രം ഉള്‍പ്പെടെ സംവിധാനം നിര്‍വഹിക്കുകയും ഒരു മുത്തശ്ശി കഥ എന്ന ചിത്രം നിര്‍മ്മിക്കുകയും ചെയ്ത നടന്‍ കൂടിയായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രം അടിയന്തരാവസ്ഥ കാലത്തെ അനുരാഗം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യല്‍ പേജിലൂടെ പുറത്തിറങ്ങി.
ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴി നിര്‍മ്മിക്കുന്ന ചിത്രമാണിത്.

city exchange

1975 കാലഘട്ടത്തില്‍ നടക്കുന്ന പ്രണയ കഥയാണ് ചിത്രം പറയുന്നത്. ആ കാലയളവില്‍ സംഭവിച്ച യഥാര്‍ഥ കഥയാണിത്.

അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ മനോഹരമായ ഒരു പ്രണയ കാവ്യമാണ് ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. എന്നാല്‍ ഇതൊരു രാഷ്ട്രീയ ചിത്രമല്ല. കായല്‍ത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ചിത്രം ഇതള്‍ വിരിയുന്നത്.

പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്. ഹാഷിം ഷാ, കൃഷ്ണപ്രഭ, കലാഭവന്‍ റഹ്‌മാന്‍, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയന്‍, ശാന്തകുമാരി, അനന്തു കൊല്ലം, ജെ. ജെ. കുറ്റിക്കാട്, അമ്പുകാരന്‍, മുന്ന, നിമിഷ, റിയ കാപ്പില്‍, എ. കബീര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

- Advertisement -
Ad image

ആലപ്പി അഷ്‌റഫിന്റെ മുന്‍ ചിത്രങ്ങളിലൂടെ ഹൃദയഹാരിയായ ഗാനങ്ങള്‍ ആസ്വദിച്ച പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തിലൂടെയും കാവ്യഭംഗി തുളുമ്പുന്ന മെലഡിയുടെ മാന്ത്രിക സ്പര്‍ശമുള്ള ഗാനങ്ങള്‍ സമ്മാനിക്കുന്നു.

രചന, ഗാനങ്ങള്‍, ടൈറ്റസ് ആറ്റിങ്ങല്‍,
സംഗീതം- അഫ്‌സല്‍ യൂസഫ്, കെ ജെ ആന്റണി, ടി. എസ് ജയരാജ്, ഗായകര്‍: യേശുദാസ്, ശ്രേയാ ഘോഷല്‍, നജീം അര്‍ഷാദ്. ശ്വേതാ മോഹന്‍,
ഛായാഗ്രഹണം- ബി ടി മണി, എഡിറ്റിംഗ്- എല്‍ ഭൂമിനാഥന്‍, പി ആര്‍ ഒ: വാഴൂര്‍ ജോസ്, എം കെ ഷെജിന്‍.

Share This Article
Leave a Comment
error: Content is protected !!