റൈറ്റ് ഇംപ്രഷന്‍സ് വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

കൊച്ചി: ഔട്ട്‌സോഴ്‌സിംഗ്, ആര്‍ക്കിടെക്ചര്‍, ഡിസൈനിംഗ് രംഗത്ത് അനേകം തൊഴില്‍ അവസരണങ്ങള്‍ ഉറപ്പാക്കുന്ന റൈറ്റ് ഇംപ്രഷന്‍സ് എന്ന നവീന സംരംഭത്തിന് വ്യവസായ മന്ത്രി പി രാജീവ് തുടക്കം കുറിച്ചു. കൊച്ചി വൈറ്റിലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ 25ഓളം ജീവനക്കാര്‍ പ്രവര്‍ത്തന സജ്ജരാണ്.

city exchange

സമീപ ഭാവിയില്‍ ആര്‍ക്കിടെക്ചറല്‍ ഔട്ട്‌സോഴ്‌സിംഗ് പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി 75ഓളം ഉദ്യോഗാര്‍ഥികള്‍ക്ക് കൂടി ഇവിടെ അവസരം ഒരുങ്ങും. ആര്‍ക്കിടെക്ചറല്‍ ഡിസൈനിംഗുമായി ബന്ധപ്പെട്ട ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങള്‍ യു എ ഇ, കാനഡ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണു നല്കുന്നത്. ആര്‍ക്കിടെക്ചര്‍, ഡിസൈനിംഗ്, ഔട്ട്‌സോഴ്‌സിംഗ് മേഖലയില്‍ 21 വര്‍ഷങ്ങളുടെ പ്രവര്‍ത്തന മികവുള്ള ഷോണിന്‍ സി സൈമണ്‍ (സി ഇ ഒ ആന്റ് ചീഫ് ആര്‍ക്കിടെക്ട്), സജി കുര്യാക്കോസ് (മാനേജിംഗ് ഡയറക്ടര്‍) എന്നിവരുടെ നേതൃത്വത്തിലാണ് റൈറ്റ് ഇംപ്രഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചത്.

വന്‍കിട പദ്ധതികളായ ഫാക്ടറീസ്, ക്ലീന്‍ റൂം ഫെസിലിറ്റീസ്, ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ഹോസ്പിറ്റല്‍സ് എന്നിവ ചെയ്യാന്‍ പുതിയ സംരംഭം സജ്ജമാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!