

ദോഹ: ബര്‍ക്കത്തുല്‍ അവാമീറില്‍ ക്ലിക്കോണ്‍ ഇന്റര്‍നാഷണലിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ഖത്തറിലെ സാമൂഹ്യ- സാംസ്‌ക്കാരിക മേഖലകളിലെ നിരവധി പേര്‍ പങ്കെടുത്തു.


ക്ലിക്കോണ്‍ ചെയര്‍മാന്‍ അബ്ദുല്ല പൊയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലിക്കോണ്‍ സി ഇ ഒ ഹാരിസ്, ഓപ്പറേഷന്‍ ഡയറക്ടര്‍ മെഹബൂബ്, മാനേജര്‍ അബ്ദുല്‍ അസീസ്, ജുനൈദ്, ഡയറക്ടര്‍ ജുറൈത്, ദാന ഹൈപ്പര്‍ മാര്‍ക്കറ്റ് മൂസ കുറുങ്ങോട്ട്, സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് മുസ്തഫ സാഹിബ്, മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് ഹാരിസ്, അജ്മല്‍ റവാബി, അരുണ്‍ ഇന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ്, അടിയോട്ടില്‍ അഹമ്മദ്, ശംസുദ്ദീന്‍, സവാദ് വെളിയംകോട് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.


ക്ലിക്കോണിന്റെ ലോകത്തിലെ ഏറ്റവും ഭാരമേറിയ ഇസ്തിരിപ്പെട്ടി ചടങ്ങില്‍ പുറത്തിറക്കി. 2.7 കിലോഗ്രാം ഭാരമുള്ള ഇസ്തിരിപ്പെട്ടി തിരശ്ചീനമായിരിക്കുമ്പോള്‍ 30 സെക്കന്റിനകവും ലംബരൂപത്തില്‍ എട്ട് മിനിട്ടിനകവും സ്മാര്‍ട്ട് ഷട്ട് ഓഫാകുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. എളുപ്പത്തല്‍ ഇസ്തിരിയിടാന്‍ സാധിക്കുന്ന തരത്തില്‍ സെറാമിക് ഓയില്‍ കോട്ടഡ് സോള്‍പ്ലേറ്റും തുരുമ്പ് പിടിക്കാത്ത സില്‍വര്‍ കോട്ടഡ് മെറ്റല്‍ കവറും പുതിയ മോഡല്‍ ഇസ്തിരിപ്പെട്ടിയുടെ പ്രത്യേകതയാണ്.

