
തിരുവനന്തപുരം: കണ്ടന്റ് ക്രിയേറ്റേഴ്സിനെ മുന്നില്‍ക്കണ്ട് സാന്‍ഡിസ്‌ക് പുതിയ ക്രിയേറ്റര്‍ സീരീസ് പുറത്തിറക്കി. മൈക്രോ എസ്ഡി കാര്‍ഡ്, എസ്ഡി യുഎച്ച്എസ്-II കാര്‍ഡ്, അള്‍ട്രാ-ഫാസ്റ്റ് യുഎസ്ബി-സി ഫ്‌ളാഷ് ഡ്രൈവുകള്‍, ഐഫോണിനുള്ള ഒരു മാഗ് സൈഫ് അനുയോജ്യ എസ്എസ്ഡി, വിശാലമായ ഉപകരണ അനുയോജ്യത വാഗ്ദാനം ചെയ്യുന്ന ഒരു ഫോണ്‍ ഡ്രൈവ് എന്നിവ ഈ നിരയില്‍ ഉള്‍പ്പെടുന്നു.

വേഗത, വിശ്വാസ്യത, ഗുണമേന്മ എന്നിവയാല്‍ ശ്രദ്ധേയമാണ് സാന്‍ ഡിസ്‌ക് ക്രിയേറ്റര്‍ സീരീസ്. ഉയര്‍ന്ന റെസല്യൂഷന്‍ വീഡിയോ, ജനറേറ്റീവ് എഐ പ്രോജക്റ്റുകള്‍, വേഗതയേറിയ ക്രിയേറ്റീവ് വര്‍ക്ക്ഫ്‌ളോകള്‍ എന്നിവയ്ക്ക് അനുയോജ്യമാണ് അവ. 4കെ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതു മുതല്‍ വര്‍ക്ക്ഫ്‌ളോകള്‍ കൈകാര്യം ചെയ്യുന്നതോ വലിയ ഫയലുകള്‍ ബാക്കപ്പ് ചെയ്യുന്നതോ വരെ, ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ജോലി അനായാസമായി സൂക്ഷിക്കാനും കൈമാറാനും എഡിറ്റ് ചെയ്യാനും സംരക്ഷിക്കാനും സാന്‍ഡിസ്‌ക് ക്രിയേറ്റിവ് സീരീസ് സഹായിക്കുന്നു. 20000 രൂപ മുതലാണ് വില.
